Connect with us

International

കടമെടുക്കല്‍ ബില്ലില്‍ ഒബാമ ഒപ്പുവെച്ചു; അമേരിക്കയില്‍ പ്രതിസന്ധി തീരുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥ കാരണം ഉടലെടുത്ത അമേരിക്കയിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നു. യു എസ് കോണ്‍ഗ്രസ് പാസ്സാക്കിയ കടമെടുക്കല്‍ പരിധി ഉയര്‍ത്താനുള്ള ബില്ലില്‍ പ്രസിഡന്റ് ഒബാമ ഒപ്പുവെച്ചതോടെയാണ് രണ്ടാഴ്ചയോളമായി തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥ അവസാനിക്കുന്നത്. സെനറ്റിലും ബില്ല് പാസ്സായി. 18നെതിരെ 81 വോട്ടുകള്‍ക്കാണ് ബില്ല് പാസ്സായത്. എന്നാല്‍ ഫെബ്രുവരി ഏഴിനേ ഇത് നിലവില്‍ വരൂ. അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് അടിയന്തരാവസ്ഥ പിന്‍വലിക്കാനും തീരുമാനമായി.

പതിനേഴ് വര്‍ഷത്തിനുശേഷമാണ് അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രസിഡന്റ് ഒബാമയുടെ സ്വപ്‌നപദ്ധതിയായ ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ഇടഞ്ഞത്. ഇതോടെ അമേരിക്കയിലെ അവശ്യസേവന സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടുകയായിരുന്നു.

Latest