Connect with us

Kerala

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍വകക്ഷി യോഗത്തിന് പ്രതിപക്ഷമില്ല

Published

|

Last Updated

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് പ്രതിപക്ഷ കക്ഷികള്‍ വിട്ടുനില്‍ക്കും. സോളാര്‍ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇടതുമുന്നണിയുടെ നിലപാട് കത്തുമുഖേന പിന്നീട് നല്‍കാനാണ് തീരുമാനം. 21നാണ് സര്‍വകക്ഷിയോഗം.

അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വയനാട്ടിലും ഇടുക്കിയിലും നാളെ ഹര്‍ത്താല്‍ ആചരിക്കും. എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയായിരിക്കും.

Latest