Connect with us

Gulf

ജംറകളില്‍ കല്ലെറിയാനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍

Published

|

Last Updated

മിനാ: പിശാചിന്റെ പ്രതീകങ്ങളായ ജംറകളില്‍ കല്ലെറിയുന്നതിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനാതാഴ് വരയിലെത്തി. വിശുദ്ധ ഹജ്ജിന്റെ അവസാന കര്‍മ്മമാണ് ജംറകളിലെ കല്ലേറ്. ലക്ഷക്കണക്കിന് വരുന്ന തീര്‍ത്ഥാടകരാല്‍ മിനാ താഴ്‌വര പാല്‍ക്കടലായിരിക്കുകയാണ്. തക്ബീര്‍ മുഴക്കിക്കൊണ്ട് തീര്‍ത്ഥാടകര്‍ മിനയിലെ പിശാചിന്റെ പ്രതീകങ്ങളായ സ്തൂപങ്ങളില്‍ കല്ലെറിയും. കഴിഞ്ഞ ദിവസം മുസ്തലിഫയില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ കല്ലേറിനായുള്ള കല്ലുകള്‍ ശേഖരിച്ചത്.

നൂറ് കണക്കിന് പോലീസുകാരെയാണ് മിനയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്. കല്ലേറിനായി ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങളും പോലീസിന്റെ ശക്തമായ നിയന്ത്രണവും മിനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തിരക്ക് കുറച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ചയോടെയാണ് മിനയിലെ കല്ലേറ് കര്‍മ്മം പൂര്‍ണ്ണമായും അവസാനിക്കുക. എന്നാല്‍ കൂടുതല്‍ തീര്‍ത്ഥാടകരും കല്ലേറ് വ്യാഴാഴ്ച്ച തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.