Connect with us

Kerala

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്: ജഡ്ജിമാരുടെ സമിതി രൂപീകരിച്ചു

Published

|

Last Updated

കൊച്ചി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യം പരിശോധിക്കാനായി ഹൈക്കോടതി ജഡ്ജിമാരുടെ സമിതി രൂപീകരിച്ചു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ സമിതിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ രൂപീകരിച്ചത്.

തിരുവനന്തപുരം സന്ദര്‍ശിക്കുന്ന സംഘം അഭിഭാഷക സംഘടനയില്‍ നിന്നുള്‍പ്പെടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ നിയമമന്ത്രി കപില്‍ സിബലിനെക്കണ്ട് അഭ്യര്‍ഥിച്ചതോടെയാണ് തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് എന്ന ആവശ്യം വീണ്ടും സജീവമായത്.

ഇക്കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി സമിതിയെ നിശ്ചയിക്കാന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നിയമമന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.