Connect with us

National

പ്രിയങ്കാഗാന്ധി തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രിയങ്കാ വധേര അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ശക്തമായ ആവശ്യം. അലഹാബാദ് ഡി സി സിയുടെ പ്രമേയത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

ഈ വാര്‍ത്ത കോണ്‍ഗ്രസ് തള്ളിയിട്ടുണ്ടെങ്കിലും പ്രിയങ്കക്കുവേണ്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഉത്തര്‍പ്രദേശിലെ ഭൂല്‍പൂരില്‍ പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഡി സി സി പ്രമേയം. നെഹ്‌റു മത്സരിച്ച മണ്ഡലമാണ് ഭൂല്‍പൂര്‍. എന്നാല്‍ ഈ വാര്‍ത്ത കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ തള്ളി. ഇത് കെട്ടിച്ചമച്ചതാണെന്ന് മാക്കന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പരാജയമായതാണ് പുതിയ ചിന്തക്ക് കാരണമെന്ന് ബി ജെ പി ആരോപിച്ചു.

Latest