Connect with us

National

ഭക്ഷ്യസുരക്ഷാ പദ്ധതി ഇനി 'ഇന്ദിരാമ്മ'

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതി ഇനി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെടും. പദ്ധതിക്ക് “ഇന്ദിരാമ്മ ഭക്ഷ്യസുരക്ഷാ പദ്ധതി” എന്നു പേരിടാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ കെ വി തോമസും ജയറാം രമേശും ചേര്‍ന്നാണ് പേര് നിര്‍ദേശിച്ചത്. ഇതിന് സോണിയാഗാന്ധി അംഗീകാരം നല്‍കുകയായിരുന്നു. ഇരുവരെയും പേര് നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയതായിരുന്നു.
ഇതിന് ലോഗോ തയ്യാറാക്കും. പദ്ധതിക്കായി 5 കിലോയുടെ പ്രത്യേക പാക്കറ്റുകളില്‍ ഭക്ഷ്യധാന്യം നല്‍കുന്നതിനും തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രധാന തെരെഞ്ഞെടുപ്പ് പ്രചാരണവിഷയമാണ് ഭക്ഷ്യസുരക്ഷാ പദ്ധതി.

Latest