Connect with us

Ongoing News

ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍

Published

|

Last Updated

മുംബൈ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനം കൊച്ചിയില്‍ നടക്കും. ഇന്ന് ചേര്‍ന്ന ബിസിസിഐ ടൂര്‍സ് ആന്റ് ഫിക്‌ചേഴ്‌സ് യോഗമാണ് മത്സര വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബര്‍ 21 നാണ് മത്സരം. വിന്‍ഡീസിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ഇതില്‍ ആദ്യ ഏകദിനമാണ് കൊച്ചിയില്‍ നടക്കുന്നത്. ഇതുവരെ എട്ട് അന്താരാഷ്ട്ര മത്സരങ്ങളാണ് കൊച്ചിയില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് കൊച്ചിയില്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത്.

Latest