Connect with us

Ongoing News

സച്ചിന്റെ വിടവാങ്ങല്‍ മത്സരം ജന്മനാട്ടില്‍ തന്നെ

Published

|

Last Updated

മുംബൈ: മാസറ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ബിസിസിഐയുടെ ടൂര്‍ ആന്റ് ഫിക്‌സ്ചര്‍ പ്രോഗ്രാം കമ്മറ്റിയാണ് സച്ചിന്റെ അഭ്യര്‍ഥന മാനിച്ച് മത്സരം മുംബൈയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്. നേരത്തെ സച്ചിന്റെ വിടവാങ്ങല്‍ മത്സരവേദി സ്വന്തമാക്കാനായി ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ സ്വന്തം നാടായ മുംബൈയില്‍ തന്നെ കളിക്കാന്‍ അവസരം നല്‍കണമെന്ന് സച്ചിന്‍ ആഭ്യര്‍ഥിക്കുകയായിരുന്നു. തന്റെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും മത്സരം കാണണമെന്ന് ആഗ്രഹമുണ്ടെന്നും മുംബൈയിലാണെങ്കില്‍ ഇത് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും സച്ചിന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ബിസിസിഐ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റാണ് സച്ചിന്റെ വിടവാങ്ങല്‍ മത്സരമാകുക. നവംബര്‍ 14 മുതല്‍ 18 വരെയാണ് മത്സരം.

---- facebook comment plugin here -----

Latest