Connect with us

National

തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണം: മഅദനി

Published

|

Last Updated

ന്യൂഡല്‍ഹി: തന്റെ ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബദുല്‍ നാസര്‍ മഅദനി. ഇക്കാര്യം ആവശ്യപ്പെട്ട് മഅദനി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. തനിക്ക് കേരളാ പോലീസിന്റെ ബി കാറ്റഗറി സുരക്ഷയുണ്ട്. ജാമ്യം ലഭിച്ചാല്‍ വാദം കേള്‍ക്കുന്നതിന് വേണ്ടി ബാംഗ്ലൂരില്‍ എത്തില്ലെന്നാണ് കര്‍ണാടകയുടെ വാദം. എന്നാല്‍ ഈ വാദം അടിസഥാന രഹിതമാണെന്നും മുഴുവന്‍ സമയവും പോലീസ് സുരക്ഷയുള്ളതിനാല്‍ വാദം കേള്‍ക്കുന്നതിന് വേണ്ടി കര്‍ണാടകയില്‍ എത്തുമെന്ന്്് മഅദനി കോടതിയെ അറിയിച്ചു.