Connect with us

National

കല്‍ക്കരിപ്പാടം അഴിമതി: കുമാരമംഗലം ബിര്‍ളക്കെതിരെ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് കുമാരമംഗലം ബിര്‍ളക്കെതിരെ സിബിഐ കേസെടുത്തു. മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പിസി പരേഖിനെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്. ഡല്‍ഹി,കൊല്‍ക്കത്ത, ഭുവനേശ്വര്‍, മുംബൈ എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് തുടരുകയാണ്. അദിത്യ ബിര്‍ള ഗ്രൂപ്പ ചെയര്‍മാനാണ്് കുമാരമംഗലം ബിര്‍ള. നാല്‍കൊ, ഹിന്‍ഡോല്‍കോ എന്നീ കമ്പനികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടങ്ങള്‍ സ്വന്തമാക്കിയെന്നാണ് കേസ്. കല്‍ക്കരിപ്പാടം ഇടപാടുമായി 14ാം എഫ്‌ഐആറിലാണ് ബിര്‍ളക്കെതിരെ കേസെടുത്തത്.

---- facebook comment plugin here -----

Latest