Connect with us

Wayanad

മുഹമ്മദ്കുട്ടി ഹാജിക്ക് നാടിന്റെ യാത്രാമൊഴി

Published

|

Last Updated

ഗൂഡല്ലൂര്‍: ആത്മാര്‍ഥതയും നിഷ്‌കളങ്കതയും നിറഞ്ഞ പന്തല്ലൂരിലെ മുഹമ്മദ്കുട്ടി ഹാജി ഓര്‍മ്മയായി. സിറാജ് മുന്‍ റിപ്പോര്‍ട്ടര്‍ സലാം പന്തല്ലൂരിന്റെ പിതാവായിരുന്നു. ആദര്‍ശവാദിയും മികച്ച സംഘാടകനുമായിരുന്നു.
ആരാധനയില്‍ കൃത്യനിഷ്ഠത പാലിച്ചിരുന്നു. താലൂക്കില്‍ ദര്‍സുകള്‍ സ്ഥാപിക്കുന്നതിലും പള്ളികളും മദ്‌റസകളും സ്ഥാപിക്കുന്നതിലും മഹാന്മാരുമായി ബന്ധപ്പെടുന്നതിലും സുഷ്‌കാ ന്തി കാണിച്ച വ്യക്തിയായിരുന്നു.
ജീവിതാന്ത്യംവരെ തരുവണ ഉസ്താദുമായി നല്ല ബന്ധംപുലര്‍ത്തിയിരുന്നു.
പന്തല്ലൂര്‍ മേഖലയിലെ പഴയകാല നേതാവായിരുന്നു. 1975 മുതല്‍ സംഘടനയില്‍ സജീവസാന്നിധ്യമായിരുന്നു. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷക്കാലം എസ് വൈ എസിന്റെ യൂണിറ്റ് പ്രസിഡന്റായിരുന്നു. നിലവില്‍ പന്തല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റായിരുന്നു.
വിയോഗവാര്‍ത്തയറിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് പ്രവര്‍ത്തകരും നേതാക്കളുമാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
വീട്ടില്‍ നടന്ന പരേതന്റെ മയ്യിത്ത് നിസ്‌കാരത്തിന് മരുമകന്‍ ഷംസുദ്ധീന്‍ അഷ്‌റഫിയും പന്തല്ലൂര്‍ ജുമുഅമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോടും നേതൃത്വം നല്‍കി. എസ് എം എ സംസ്ഥാന സെക്രട്ടറി യഅ#്ഖൂബ് ഫൈസി, കെ പി മുഹമ്മദ് ഹാജി, സീ ഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, വി എസ് ഫൈസി, സി എം ഇബ്രാഹീം, കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി കെ എം പാടന്തറ, സി കെ കെ മദനി, മജീദ് ഹാജി, അഡ്വ. കെ യു ശൗക്കത്ത്, ശറഫുദ്ധീന്‍ മാസ്റ്റര്‍, പി എ നാസര്‍ മുസ് ലിയാര്‍, സിദ്ധീഖ് നിസാമി, കോയ തൊണ്ടളം, മൊയ്തീന്‍ ഫൈ സി, ഹസ്സന്‍ ഹാജി, കോയ സഅദി, ഹംസ കോയ തുടങ്ങിയവര് വസതിയിലെത്തി അനുശോചിച്ചു. വന്‍ജനാവലിയോടെ പന്തല്ലൂര്‍ മഹല്ല് ഖബ്‌റ്സ്ഥാനില്‍ മയ്യിത്ത് കബ്‌റടക്കി.

 

Latest