Connect with us

Kannur

സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ വിവിധ ആനുകൂല്യങ്ങള്‍

Published

|

Last Updated

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ കര്‍ഷകര്‍ക്ക് വിവിധാനുകൂല്യങ്ങള്‍ നല്‍കും. 22.5 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യും. 2.25 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. 25 സെന്റിന് മേല്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 2000 വീടുകളില്‍ അടുക്കളത്തോട്ടം ഒരുക്കുന്നതിന് സബ്‌സിഡിയോടെ വിത്ത് നല്‍കും. നെടുങ്ങോം ജി എച്ച് എസ് എസുമായി ബന്ധപ്പെട്ട് 300 വീടുകളില്‍ അടുക്കളത്തോട്ടമുണ്ടാക്കും. 15 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മുഖേന 5153 പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മിക്കും. രണ്ട് സ്‌കൂളുകളില്‍ മാതൃകാ പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മിക്കും. വനിതാ കൂട്ടായ്മകള്‍ക്ക് 2000 മാതൃകാ പച്ചക്കറി തോട്ടങ്ങള്‍ നല്‍കും. പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ബയോഗ്യാസ് പ്ലാന്റ് നല്‍കും. ആത്മ പദ്ധതി പ്രകാരം ഒരേക്കര്‍ മാതൃകാത്തോട്ടങ്ങള്‍ക്കും അപേക്ഷ ക്ഷണിച്ചു. നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സെന്റിന് 18 രൂപ നിരക്കില്‍ പണിക്കൂലിയിനത്തില്‍ സബ്‌സിഡി നല്‍കും. വനിതാ ഗ്രൂപ്പുകള്‍ മുഖേന വാഴക്കൃഷി സംഘടിപ്പിക്കുന്നതിന് സൗജന്യമായി വാഴക്കന്നുകള്‍ നല്‍കും. കൃഷി ചെയ്യാന്‍ താത്പര്യമുള്ള മുഴുവന്‍ കര്‍ഷകരും കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്തും കൃഷി ഭവനുമറിയിച്ചു.

Latest