Connect with us

Wayanad

ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ കാട്ടാന ശല്യം രൂക്ഷമായി

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ കാട്ടാന ശല്യം രൂക്ഷമായി. ചേരമ്പാടി, ചേരങ്കോട്, കൊളപ്പള്ളി, അയ്യംകൊല്ലി, കല്‍പ്ര, ബിദര്‍ക്കാട്, സൂസംപാടി, ചോലാടി, ദേവാല, നാടുകാണി, കരിയശോല, കാപ്പിറാട്ട, പാക്കണ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലും കൃഷിസ്ഥലങ്ങളിലും ഇറങ്ങി നാശംവരുത്തുന്നത് പതിവായിട്ടുണ്ട്. ഒറ്റമായും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വന്‍കൃഷിനാശമാണ് വരുത്തുന്നത്. ഇത്കാരണം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി പേരുടെ ഭവനങ്ങളും തകര്‍ത്തിട്ടുണ്ട്. വനാതിര്‍ ത്തികളിലെ ഗ്രാമങ്ങളിലാണ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ചില സ്ഥലങ്ങളില്‍ പാതയോരങ്ങളില്‍ ഇറങ്ങി വാഹനങ്ങളെ ആക്രമിക്കുന്നതും നിത്യസംഭവമായിട്ടുണ്ട്.
കാട്ടിനുള്ളില്‍ നിന്ന് നാട്ടിന്‍പുറങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമായിട്ടുണ്ട്. തേയില തോട്ടങ്ങളില്‍ തമ്പടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തിയോടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.