Connect with us

Malappuram

വള്ളത്തോള്‍ സ്മാരക മന്ദിരം യാഥാര്‍ഥ്യമായി

Published

|

Last Updated

തിരൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മനാട്ടിലെ സ്മാരക മന്ദിരം സാംസ്‌കാരിക വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നാടിന് സമര്‍പ്പിച്ചു. മലപ്പുറത്തിന്റെ സാംസ്‌കാരിക-സാഹിത്യ പാരമ്പര്യം ഭാഷക്കും നാട്ടിനും വലിയ മുതല്‍ക്കൂട്ടാണെന്നും സംസ്ഥാനത്തിന്റെ സാംസ്‌കാരിക ആസ്ഥാനമാകാന്‍ എന്തുകൊണ്ടും മലപ്പുറത്തിന് യോഗമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സ്മാരകത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പില്‍ നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡോ. കെ ടി ജലീല്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷണന്‍ ഫോട്ടോ അനാഛാദനവും അനുസ്മരണ പ്രഭാഷണവും നടത്തി. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി എം റസാഖ് ഹാജി, പി പി അബ്ദുല്ലക്കുട്ടി, മഹാകവിയുടെ മകള്‍ വാസന്തി മേനോന്‍, വി അഷ്‌കറലി, പി വി മീരാഭായി, എം പി കിഷോര്‍, കെ ഗംഗാധരന്‍, കെ ടി മുസ്തഫ സംസാരിച്ചു.

Latest