Connect with us

Malappuram

ക്ഷാമമെന്ന് അധികൃതര്‍; പോസ്റ്റുകള്‍ ഉപകാരമില്ലാതെ മണ്ണിനടിയില്‍

Published

|

Last Updated

കോട്ടക്കല്‍: വൈദ്യുതി കാലുകള്‍ക്ക് ക്ഷാമം നേരിടുമ്പോഴും അധികൃതരുടെ അനാസ്ഥകാരണം വൈദ്യുതി കാലുകള്‍ മണ്ണിനടിയില്‍ കിടക്കുന്നു. എടരിക്കോട് 110 കെ വി സബ് സ്റ്റേഷന് മുമ്പിലാണ് ഈ കാഴ്ച്ച. കാലങ്ങള്‍ക്ക് മുമ്പ് ഇവിടെ റോഡരികില്‍ ഇറക്കിയിട്ട കാലുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാട് വെട്ടി തെളിച്ചപ്പോഴാണ് നിരവധി പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടത്. പരിസരമാകെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോസ്റ്റുകള്‍ ഇറക്കിവെച്ചിരുന്നു. പലപ്പോഴായി ഇവയില്‍ കുറെയേറെ മാറ്റി. എന്നാല്‍ റോഡരികിലെ അഴുക്കുചാലില്‍ ഇറക്കി വെച്ചത് അധികൃതരുടെ അശ്രദ്ധകാരണം കാടുകയറിയും മണ്ണടിഞ്ഞും കിടന്നു. പരിസരത്തെ പല ഭാഗങ്ങളിലും ഇനിയും മണ്ണിനടിയില്‍ പോസ്റ്റുകള്‍ ഉണ്ടെന്നാണ് ജനസംസാരം. പലപ്പോഴും വൈദ്യുതി കണക്ഷന് അപേക്ഷിച്ചാല്‍ പോസ്റ്റില്ലെന്ന കാരണം പറഞ്ഞ് വെച്ച് വൈകിപ്പിക്കലാണ് കെ എസ് ഇ ബി അധികൃതരുടെ നിലപാട്. ഇത്തരം സംഭവങ്ങള്‍ നിലനില്‍ക്കെയാണ് അധികൃതരുടെ മൂക്കിന് മുമ്പില്‍ തന്നെ കാലങ്ങളായി പേസ്റ്റുകള്‍ മണ്ണിനടിയില്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്.

 

Latest