Connect with us

Thrissur

മുഖ്യമന്തിക്ക് നേരെ കരിങ്കൊടിയും കുപ്പിയേറും

Published

|

Last Updated

തൃശൂര്‍: നീണ്ട മണിക്കൂറുകള്‍ സാംസ്‌ക്കാരിക നഗരിയെ യുദ്ധ ഭീതിയിലാഴ്ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രയോഗം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് വെള്ളക്കുപ്പി പ്രയോഗവും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തി. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി എത്തി. പലപ്പോഴും പരസ്പരം മുദ്രാവാക്യം വിളിച്ചും കൂക്കിവിളിച്ചും പ്രവര്‍ത്തകര്‍ സംഘര്‍ഷഭീതി സൃഷ്ടിച്ചു.

സാഹിത്യ അക്കാദമിയില്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എക്ക് സാംസ്‌ക്കാരിക നഗരി സമര്‍പ്പിക്കുന്ന അക്ഷരോപഹാരസമര്‍പണം പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കനത്ത സുരക്ഷയില്‍ എത്തിയത്.
ടൗണ്‍ ഹാള്‍, അക്കാദമി പരിസരത്ത് പല ദിശകളിലുമായി വന്‍ പോലീസ് സന്നാഹമാണ് മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പരിപാടി നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ അക്കാദമി പരിസരത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ വൈകിയാണ് മുഖ്യമന്ത്രി ചടങ്ങിന് എത്തിയത്. മുദ്രാവാക്യം വിളിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു.
വെള്ളക്കുപ്പികളും കരിങ്കൊടിയും വാഹനത്തിനു നേരെ വലിച്ചെറിഞ്ഞു. ഇവരെ പോലീസ് ബാരിക്കേടും വടം ഉപയോഗിച്ചും തടുക്കുകയായിരുന്നു. ടൗണ്‍ ഹാള്‍, അക്കാദമി പരിസരത്ത് ആറ് ഭാഗമായാണ് പോലീസ് സേന വിന്നസിച്ചിരുന്നത്. 12 ഡി വൈ എസ് പി, 18 സി ഐ, 66 എസ് ഐ ഉള്‍പ്പെടെ 950 പോലീസുകാരെയാണ് സുരക്ഷയ്ക്ക് ക്രമീകരിച്ചിരുന്നത്.
തൃശൂരിന് പുറമെ മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുമാണ് പോലീസുകാര്‍ എത്തിയത്. പരിസരത്ത് മണിക്കൂറുകളോളം നീണ്ടുനിന്ന പ്രവര്‍ത്തകരുടെ പെരുമാറ്റം ജനങ്ങളിലും ഭീതിപരത്തി. രാമനിലയത്തിനു ഇരുവശത്തും എല്‍ ഡി എഫ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരുന്നു. ടൗണ്‍ ഹാള്‍ പരിസരത്തും, അക്കാദമി വളപ്പിലും വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു.
പെരുന്നാള്‍ പ്രമാണിച്ച് കടകളിലും മറ്റും ഷോപ്പിംഗിന് വന്ന ആളുകളും കടഉടമകളും ജോലിക്കാരും മണിക്കൂറുകള്‍ നീണ്ടുനിന്ന കരിങ്കൊടി പ്രയോഗത്തിനും മുദ്രാവാക്യം വിളികളും കാരണം ഏറെ ദുരിതത്തിലായി.

 

Latest