Connect with us

Palakkad

കഞ്ചിക്കോട് യൂനിറ്റിനെ പ്രത്യേകം പരിഗണിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

പാലക്കാട്: ഐ ടി ഐ കഞ്ചിക്കോട് യൂനിറ്റിനെ പ്രത്യേക പരിഗണന നല്‍കി നിലനിര്‍ത്തുവാനും കമ്പനിയിലെ ശമ്പളം കൃത്യമായി നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുവാനും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഇന്നലെ തന്നെ വന്നുകണ്ട ഐ.ടി.ഐ കഞ്ചിക്കോട് യൂണിറ്റ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഐ.ടി.ഐ സംസ്ഥാനത്ത് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത സംഘാംഗങ്ങള്‍ മന്ത്രിയെ ബോധിപ്പിച്ചു. കമ്മിറ്റിക്ക് വേണ്ടി കെ. കരുണാകരന്‍, പി.എസ് അബ്ബാസ്, പി. അന്‍വര്‍ എന്നിവര്‍ മന്ത്രിയെ സന്ദര്‍ശിച്ചു.
പി. ഉബൈദുല്ല എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നിവേദകസംഘം നേരത്തെ മുഖ്യമന്ത്രിയെയും കണ്ടിരുന്നു.

Latest