Connect with us

Palakkad

പട്ടാമ്പി ഡിവിഷന്‍ മുതഅല്ലിം സമ്മേളനം സമാപിച്ചു

Published

|

Last Updated

പട്ടാമ്പി: എസ് എസ് എഫ് പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റിക്ക് കീഴില്‍ ഡിവിഷന്‍ പരിധികളിലെ മുഴുവന്‍ സെക്ടര്‍ ഘടകങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ദര്‍സ്, അറബി കോളജ്, ദഅ്‌വ കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ മുതഅല്ലിം സമ്മേളനം സമാപിച്ചു. ആബീദ് സഖാഫി കരിങ്ങനാട് അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് ദേശീയ സമിതിയംഗം ഹാഫിള് ഉസ്മാന്‍ വിളയൂര്‍ ഉദ്ഘാടനം ചെയ്തു. ദഅ്‌വത്തിന്റെ ഇസ് ലാമിക മാനം വിഷയത്തില്‍ എസ് വൈ എസ്ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫിയും ധാര്‍മിക വിപ്ലവം വിഷയത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂരും പിന്നിട്ടനാള്‍ വഴി വിഷയത്തില്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന ട്രഷറര്‍ മുസ്തഫദാരിമി വിളയൂര്‍ ക്ലാസ്സെടുത്തു.
ജാബിര്‍ സഖാഫി മാപ്പാട്ടുകര, ഉമര്‍മദനി വിളയൂര്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി, ഷുക്കൂര്‍ കൈപ്പുറം, സഈദ് കൈപ്പുറം, അലി സഅദി വല്ലപ്പുഴ,സിദ്ദീഖ് മാസ്റ്റര്‍, യുസഫ് സഖാഫി വിളയൂര്‍, ഇ എം എ കബീര്‍ സഖാഫി പ്രസംഗിച്ചു.
നഅശ്കര്‍ ചൂരക്കോട് സ്വാഗതവും ത്വാഹിര്‍ സഖാഫി നന്ദിയും പറഞ്ഞു.

 

Latest