Connect with us

Malappuram

ആനമങ്ങാട് ഗവ.ഹൈസ്‌കൂള്‍ സ്‌കൂള്‍ഗ്രൗണ്ട് നവീകരണം; അഴിമതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്

Published

|

Last Updated

പെരിന്തല്‍മണ്ണ: ആനമങ്ങാട് ഗവ.ഹൈസ്‌കൂള്‍ സ്‌കൂള്‍ഗ്രൗണ്ട് നവീകരണത്തിന്റെ മറവില്‍ നടന്ന വെട്ടിപ്പിനും അഴിമതിക്കുമെതിരെ കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം ആനമങ്ങാട് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2011-12 വര്‍ഷത്തിലാണ് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ആനമങ്ങാട് ഗവ.ഹൈസ്‌കൂള്‍ ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ഗ്രൗണ്ട് നവീകരണത്തിനായി അനുവദിച്ചിരുന്നത്.
ഹെഡ്മാസ്റ്റര്‍ കണ്‍വീനറായും പി ടി എ പ്രസിഡന്റ് ചെയര്‍മാനായും ഉള്ള കമ്മിറ്റിക്കായിരുന്നു ഇതിന്റെ ചുമതല. ഒരുലക്ഷം രൂപയുടെ പ്രവര്‍ത്തി പോലും ചെയ്യാതെ രണ്ട് തവണകളായി 2.84,298 രൂപ പ്രവര്‍ത്തി ഏല്‍പ്പിച്ച കരാറുകാരന്‍ കൈപ്പറ്റിയതായി ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്‌കൂളിനനുവദിച്ച സംഖ്യ അടക്കാതെ ആവശ്യത്തിന് തന്നെ വിനിയോഗിക്കാനും അധ്യാപകന് നേരെയും തുറന്ന സമീപനം കൈകൊള്ളേണ്ടി വരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പത്തത്ത് അബു, ബാബു പി കെ, സി കെ അഷ്‌റഫ്, സി പി അസൈന്‍ പങ്കെടുത്തു.

Latest