Connect with us

Malappuram

മൂനാടിയില്‍ ആനശല്യം ഒരു രാത്രികൊണ്ട് 800 മരങ്ങള്‍ നശിപ്പിച്ചു

Published

|

Last Updated

മേലാറ്റൂര്‍: മൂനാടിയില്‍ വീണ്ടും കാട്ടാനകൂട്ടത്തിന്റെ ശല്യം രൂക്ഷമായി. നാട്ടിലിറങ്ങിയ ആനക്കൂട്ടം ഒരൊറ്റ രാത്രികൊണ്ട് 800ഓളം റബ്ബര്‍തൈകളാണ് നശിപ്പിച്ചത്.
മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് പറയന്‍മേടിനോട് ചേര്‍ന്ന് പ്രദേശത്തേക്ക് ആനകള്‍ കൂട്ടത്തോടെ എത്തിയത്. കാപ്പില്‍ ഹംസക്കുട്ടി, കാപ്പില്‍ ഷമീര്‍, കാപ്പില്‍ അബ്ദുല്ല, കാപ്പില്‍ മൂസഹാജി, കാരാട് സലീം, മണ്ണാര്‍പ്പി നസീമ, കോട്ടുപടി അസൈനാര്‍, പരിയാരത്ത് ജാനകി തുടങ്ങിയവരുടെ റബ്ബറും തെങ്ങുമാണ് ആനകള്‍ നശിപ്പിച്ചത്. ഇതില്‍ കാപ്പില്‍ ഹംസക്കുട്ടിയുടെ മാത്രം 450ഓളം റബ്ബര്‍ തൈകള്‍ നശിപ്പിച്ചു. ഒരു വര്‍ഷം പ്രായമായവയാണ് റബ്ബര്‍തൈകള്‍.
ദിവസങ്ങള്‍ക്ക് മുമ്പും ഇവിടെ ആനകളിറങ്ങി. നിരവധി കൃഷികള്‍ നശിപ്പിച്ചിരുന്നു. ആനകളുടെ പ്രവേശനം തടഞ്ഞുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതാണ് ഇടക്കിടെ പ്രദേശത്ത് ആനയിറങ്ങുന്നതും കൃഷികള്‍ നശിപ്പിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

 

Latest