Connect with us

Ongoing News

തേറമ്പില്‍ രാമകൃഷ്ണന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: മുഖ്യമന്ത്രി

Published

|

Last Updated

തൃശൂര്‍: പൊതുപ്രവര്‍ത്തനരംഗത്തിന് മാതൃകയാണ് മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാസാമാജികത്വത്തിന്റെ 25-ാം വര്‍ഷത്തില്‍ തൃശൂര്‍ സുഹൃദ് സംഘത്തിന്റെ അക്ഷരോപഹാരം തേറമ്പിലിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. പെരുമാറ്റംകൊണ്ടും ലാളിത്യംകൊണ്ടും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന വ്യക്തിത്വമാണ് തേറമ്പലിന്റേത്. തൃശൂരിന്റെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തേറമ്പില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തൃശൂരിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടി തേറമ്പില്‍ രാമകൃഷ്ണന്‍ എന്ന എം എല്‍ എ നടത്തിയ പോരാട്ടങ്ങള്‍ വളരെ അടുത്തുനിന്നുതന്നെ കാണുവാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ നഗരത്തിന്റെ ചാമ്പ്യനാണ് തേറമ്പില്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി പ്രസിഡന്റ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയായി. എം എല്‍ എ മാരായ പി എ മാധവന്‍, എം പി വിന്‍സെന്റ്, തോമസ് ഉണ്ണിയാടന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി വി ബലറാം, ഡി സി സി പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍കുട്ടി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Latest