Connect with us

Kannur

ഗണേഷിനെക്കാള്‍ മോശം മന്ത്രിമാര്‍ സഭയിലുണ്ട്: പി സി ജോര്‍ജ്

Published

|

Last Updated

കണ്ണൂര്‍: ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തെ മന്ത്രിയാക്കിയാലുള്ള നന്മയും തിന്മയും മുഖ്യമന്ത്രി തന്നെ അനുഭവിക്കേണ്ടിവരുമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ജോര്‍ജ് പറഞ്ഞു. നിലത്തുവീണ് കിടക്കുന്നയാളെ ഇനിയും ചവിട്ടാന്‍ താന്‍ തയ്യാറല്ല. ഗണേഷിനേക്കാള്‍ മോശം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

 

Latest