Connect with us

Kerala

ജനസമ്പര്‍ക്ക പരിപാടികള്‍ തടയുമെന്ന് എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ തടയാന്‍ എല്‍ ഡിഎഫ് തീരുമാനം. കഴിഞ്ഞ ഇടതു മുന്നണി യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ഘടകങ്ങള്‍ക്കും മുന്നണി നേതൃത്വം ഇതുസംന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലയിലും എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി തടയാനാണ് മുന്നണിയുടെ തീരുമാനം. ഈ മാസം 18ന് തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും തുടങ്ങുക. ഇത് തടയുന്നതിനായി പരമാവധി പ്രവര്‍ത്തകരെ രംഗത്തിറക്കും. പതിനായിരത്തിലധികം പ്രവര്‍ത്തകരെ അണിനിരത്തി പരിപാടി തടയാനാണ് എല്‍ ഡി എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നീക്കം.
സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഏറെ മാധ്യമശ്രദ്ധ നേടിക്കൊടുത്ത ജനസമ്പര്‍ക്ക പരിപാടി സുഗമമായി നടത്താന്‍ അനുവദിക്കരുതെന്നാണ് ഇടതു മുന്നണി യോഗത്തിലെ പൊതുവികാരം. നേരത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ഉള്‍പ്പെടെ പല ജില്ലകളിലെയും ജനസമ്പര്‍ക്ക പരിപാടി റദ്ദാക്കിയിരുന്നു.