Connect with us

Kasargod

അനധികൃത മണലെടുപ്പിന് സ്ത്രീകളും രംഗത്ത്

Published

|

Last Updated

കാഞ്ഞങ്ങാട്: അനധികൃത മണലെടുപ്പിന് പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും രംഗത്ത്. ചിത്താരി, ചേറ്റുകുണ്ട്, കൊളവയല്‍ ഭാഗങ്ങളിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അനധികൃത മണല്‍ ഖനനത്തില്‍ ഏര്‍പ്പെടുന്നത്. എല്ലാവിധത്തിലുള്ള ചട്ടങ്ങളും ലംഘിച്ചുകൊണ്ട് തീരദേശങ്ങളില്‍ നിന്നും മണല്‍കടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ജനജീവിതവും പരിസ്ഥിതിയും കടുത്ത ഭീഷണിയിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച് പരാതി നല്‍കിയാലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകുന്നില്ല. പുഴയോരങ്ങളിലും കടല്‍തീരങ്ങളിലും അനധികൃത മണല്‍ ഖനനം കാരണം രൂപപ്പെട്ട കുഴികള്‍ വലിയതോതിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നത്.

Latest