Connect with us

Kasargod

അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

Published

|

Last Updated

കാസര്‍കോട്: വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷര മധുരം നുകര്‍ന്നു. സ്വര്‍ണമോതിരം കൊണ്ട് നാവില്‍ അക്ഷരമെഴുതി പിന്നീട് കൈവിരല്‍ കൊണ്ട് അരിയില്‍ എഴുതിപ്പിക്കുകയും ചെയ്തു. ചില കുട്ടികള്‍ ആശ്ചര്യത്തോടെയും ചിലര്‍ കുറുമ്പുകാട്ടിയും ചിലര്‍ ചിരിച്ചുകൊണ്ടും ചടങ്ങില്‍ പങ്കാളികളായി.
ജില്ലയിലെ പ്രധാന ദേവീക്ഷേത്രങ്ങളായ കാസര്‍കോട് കൊറക്കോട് ആര്യകാര്‍ത്ത്യായി ക്ഷേത്രം, മല്ലം ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്രം, ചട്ടഞ്ചാല്‍ മഹാലക്ഷ്മി പുരം മഹിഷമര്‍ദ്ദിനി ക്ഷേത്രം, പാലക്കുന്ന ഭഗവതി ക്ഷേത്രം, ദേളീ തായത്തൊടി ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം, അണങ്കൂര്‍ ശാരദാംബ ക്ഷേത്രം, മടിയന്‍ പാലക്കി ശ്രീ ദുര്‍ഗാ പരമേശ്വരി ദേവസ്ഥാനം, പാലക്കുന്ന് ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് മാരിയമ്മേ ക്ഷേത്രം, മേല്‍പറമ്പ് തായത്തൊടി ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, അണങ്കൂര്‍ ശാരദാംബാ ക്ഷേത്രം, നാരമ്പാടി ഉമാ മഹേശ്വരി ക്ഷേത്രം, പെര്‍ഡാല ശിവക്ഷേത്രം, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും രാവിലെ മുതല്‍ ഹരിശ്രി കുറിക്കാന്‍ വന്‍ തിരക്കനുഭവപ്പെട്ടു. എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് ക്ഷേത്ര തന്ത്രിമാരും സാഹിത്യ-സാംസ്‌കാരിക നായകന്‍മാരും നേതൃത്വം നല്‍കി.
ദേവി ക്ഷേത്രങ്ങള്‍ക്കുപുറമേ സാംസ്‌കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.