Connect with us

Kasargod

എസ് എസ് എഫ് തക്ബീര്‍ ജാഥ ഇന്ന് ജില്ലയിലെ 400 കേന്ദ്രങ്ങളില്‍

Published

|

Last Updated

കാസര്‍കോട്: എസ് എസ് എഫ് പ്രവര്‍ത്തകര്‍ ഇന്ന് യൂനിറ്റുകളില്‍ തക്ബീര്‍ ജാഥ സംഘടിപ്പിക്കും. ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന തക്ബീര്‍ജാഥ ഗ്രാമങ്ങളില്‍ ബലിപെരുന്നാള്‍ സന്ദേശം വിളിച്ചോതും. പെരുന്നാള്‍ ദിനത്തില്‍ ഗൃഹസന്ദര്‍ശനം, സൗഹൃദ കൂട്ടയ്മ, കിറ്റ് വിതരണം, വസ്ത്രവിതരണം തുടങ്ങിയവ നടക്കും. യൂനിറ്റ് കേന്ദ്രങ്ങളില്‍ ആശ്വാസ ഫണ്ട് സമാഹരണവും നടക്കും.
ജില്ലാ പ്രസിഡന്റ് അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. റഫീഖ് സഖാഫി ചേടിക്കുണ്ട് ഉദ്ഘാടനം ചെയ്തു.

Latest