Kerala
ഗണേഷിനെ മന്ത്രിയാക്കുന്നത് തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി
കൊച്ചി: ഗണേഷ്‌കുമാറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടുത്ത യു.ഡി.എഫ്. യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുപ്രശ്‌നമുണ്ടായാലും ജനസമ്പര്‍ക്കവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ തടയാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് ഇടതുമുന്നണി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 18ാം തീയതി തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിന് തുടക്കമാകുക.
---- facebook comment plugin here -----