Connect with us

Kerala

പലിശ മുടങ്ങിയതിന് ബ്ലേഡ് സംഘം വീട് ഇടിച്ചു നിരത്തി

Published

|

Last Updated

തിരുവനന്തപുരം: പലിശ മുടങ്ങിയതിന് ബ്ലേഡ് സംഘം വീട് ഇടിച്ചുനിരത്തി. പേയാട് ബി പി നഗറിലെ രമാദേവിയുടെ വീടാണ് ബ്ലേഡ് മാഫിയ ഇടിച്ചുനിരത്തിയത്. പോലീസില്‍ വിവരമറിയിച്ചെങ്കിലും രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും ഗുണ്ടാസംഘം വീട് ഭാഗികമായി പൊളിച്ചിരുന്നു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീട് പൊളിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഗുണ്ടകള്‍ തയ്യാറായത്.

രമാദേവിയും സുഹ്യത്തായ സ്ത്രീയം 2003ല്‍ ഭൂമി പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണെടുത്തിരുന്നു. ഒന്നര വര്‍ഷം മുമ്പ് ബാങ്ക് ജപ്തി നടപടികളാരംഭിച്ചപ്പോഴാണ് ബ്ലേഡ് മാഫിയ സഹായവുമായി സമീപിച്ചത്. തല്‍ക്കാലത്തേക്ക് ഒരു പ്രമാണമെഴുതിത്തന്നാല്‍ മതിയെന്നായിരുന്നു അന്ന് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വായ്പ നല്‍കുകയായിരുന്നില്ല ഭൂമി തങ്ങള്‍ വാങ്ങുകയായിരുന്നു എന്നാണ് ഇപ്പോള്‍ ബ്ലേഡുകാര്‍ അവകാശപ്പെടുന്നത്.

പട്ടാപ്പകല്‍ ഗുണ്ടായിസം നടത്തിയിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ അവധികള്‍ കാരണം പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാനുമാവില്ല. വീട് പൊളിക്കാന്‍ ബ്ലേഡ് മാഫിയ അവധി ദിവസം തന്നെ തെരഞ്ഞടുത്തത് മുന്‍ കരുതലോടെയാണെന്നാണ് കരുതുന്നത്.

Latest