Connect with us

Ongoing News

നരേന്ദ്ര മോഡി: കാന്തപുരം പറഞ്ഞതില്‍ വിവാദമാക്കാന്‍ എന്തുണ്ട്?

Published

|

Last Updated

മോഡിയെ പിന്തുണച്ച് കാന്തപുരം എന്ന തലക്കെട്ടില്‍ ജമാഅത്ത് ചാനലില്‍ വന്ന വാര്‍ത്ത ഉണ്ടയില്ലാ വെടിയായി മാറി. കേരളശബ്ദത്തില്‍ പ്രസിദ്ധീകരിച്ച കാന്തപുരവുമായുള്ള അഭിമുഖമാണ് ചാനല്‍ വാര്‍ത്തയുടെ ആധാരം. അഭിമുഖത്തില്‍ കാന്തപുരം മോഡിയെക്കുറിച്ച് പറയുന്ന ഭാഗത്തിന്റെ പൂര്‍ണരൂപം (വാരിക പ്രസിദ്ദീകരിച്ചത് പ്രകാരം) താഴെ നല്‍കുന്നു. ഇതില്‍ എന്താണിത്ര വിവാദമാക്കാനുള്ളത്?

ചോദ്യം: നരേന്ദ്രമോഡി സര്‍ക്കാറിന്റെ സഹായം ഗുജറാത്തിലെ താങ്കളുടെ സ്‌കൂളുകള്‍ക്ക് കിട്ടുന്നുണ്ടോ ?.
കാന്തപുരം: അവിടെ സര്‍ക്കാരിന് ഒരു പോളിസി ഉണ്ടല്ലോ. ഞങ്ങള്‍ കെട്ടിടം പണിത് സ്‌കൂള്‍ നടത്തണമെന്ന് പറഞ്ഞാല്‍ അനുവദിക്കാതിരിക്കാന്‍ കഴിയില്ലലോ. അത് മോഡി സര്‍ക്കാര്‍ എന്നാ നിലക്കല്ല.

ചോദ്യം: മോഡിയെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: ഒരാളെ അഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഞങ്ങളുടെ നയമല്ല. ഏത് വ്യക്തിയായാലും പ്രവാചകരെ അഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും മറുപടി. ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെയാണ് അഗീകരിക്കുകയോ അഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്.

ചോദ്യം: മോഡിയുടെ പ്രവര്‍ത്തങ്ങളെ അഗീകരിക്കുന്നുണ്ടോ?
കാന്തപുരം: റോഡ് നന്നാക്കുകയും കൃഷിയുണ്ടാക്കുകയും ചെയ്യുന്ന എല്ലാവരുടെയും പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അഗീകരിക്കും. അതില്‍ മോഡിയുള്‍പ്പെട്ടിട്ടുണ്ടങ്കില്‍ അദ്ദേഹത്തെയും.

ചോദ്യം:അതില്‍ മോഡി ഉള്‍പ്പെടുമോ?
കാന്തപുരം: ഞാന്‍ അവിടെപോയി നോക്കിയിട്ടില്ല.