Connect with us

International

പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ വാതില്‍ ഊരിത്തെറിച്ചു

Published

|

Last Updated

കാലിഫോര്‍ണിയ: പറന്നുകൊണ്ടിരിക്കെ ചെറുവിമാനത്തിന്റെ വാതില്‍ പൊളിഞ്ഞ് താഴെ വീണു. തുടര്‍ന്ന് അതിവേഗം വിമാനം നിലത്തിറക്കി നടത്തിയ തിരച്ചിലില്‍ ഒരു ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ നിന്ന് വാതില്‍ കണ്ടെത്തുകയും ചെയ്തു.

കാലിഫോര്‍ണിയയിലെ മോണ്ടെറി റീജിയണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം. ഇവി നിന്നും പറന്നുയര്‍ന്ന ബീച്ച്ക്രാഫ്റ്റ് കിംങ് എയര്‍ ട്വിന്‍ എന്ന വിമാനത്തിന്റെ വാതിലാണ് താഴെ വീണത്. ശബ്ദം കേട്ട് പൈലറ്റ് വിമാനം നിലത്തിറക്കിയപ്പോഴാണ് വാതില്‍ അടര്‍ന്നു വീണത് കണ്ടെത്തിയത്. എന്നാല്‍ വാതിലിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായില്ല.

എല്‍കാസ്‌റ്റെല്‍ ഹോട്ടലിന്റെ മേല്‍ക്കൂരയിലാണ് 34 കിലോ ഭാരമുള്ള വാതില്‍ കണ്ടെത്തിയത്. വാതില്‍ ഊരിത്തെറിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest