Connect with us

National

രത്തന്‍ഗഢ് അപകടം: മരണം 109 ആയി; നൂറിലേറെപേര്‍ക്ക് പരിക്ക്‌

Published

|

Last Updated

ഭോപാല്‍: മധ്യപ്രദേശിലെ രത്തന്‍ഗഡില്‍ ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാ പൂജക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട മരിച്ചവരുടെ എണ്ണം 109 ആയി. 100ലേറെ പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 17 കുട്ടികളും 31 സ്ത്രീകളും 41 പുരുഷന്‍മാരും ഉള്‍പ്പെടുന്നു.

സിന്ധ് നദിക്ക് കുറുകെയുള്ള പാലത്തിലാണ് തിക്കും തിരക്കുമുണ്ടായത്. സംഭവ സമയത്ത് 25000 പേര്‍ പാലത്തിന് മുകളിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശിയതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണം ഡി ഐ ജി നിഷേധിച്ചു. പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്യുന്നുവെന്ന കിംവദന്തി കേട്ട് ആളുകള്‍ ഓടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തില്‍ പെട്ടവര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പരിക്കേറ്റവര്‍ക്ക് 25, 000 രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചത്.