Connect with us

Kasargod

സംസ്ഥാന പൈക്ക തൈക്കൊണ്ടോ: തൃശൂരും തിരുവനന്തപുരവും ജേതാക്കള്‍

Published

|

Last Updated

പിലിക്കോട്: കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നടക്കുന്ന സംസ്ഥാന സ്വാമി വിവേകാനന്ദ പൈക്ക കായിക മത്സരത്തില്‍ ഇന്നലെ തൈക്കണ്ടോ മത്സരം സമാപിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 21.05 പോയന്റോടെ തൃശൂര്‍ ജേതാക്കളായി തിരുവനന്തപുരത്തിനാണ് രണ്ടാം സ്ഥാനം(പോയന്റ് 16.05). പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 19.05 പോയന്റ് നേടി തിരുവനന്തപുരം ഒന്നാംസ്ഥാനവും 7.05 പോയന്റ് നേടി കണ്ണൂര്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ മത്സരം ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി വൈകീട്ട് ചന്തേര ജി യു പി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് ശേഷം കെ കുഞ്ഞിരാമന്‍ എം എല്‍ എ മേള ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ മുതല്‍ നടക്കുന്ന വോളിബാള്‍ മത്സരങ്ങള്‍ മുന്‍ ഇന്ത്യന്‍താരം വിന്‌സി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരത്തോടെ മേള അവസാനിക്കും. സമാപന പരിപാടി പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.

---- facebook comment plugin here -----

Latest