Connect with us

National

അദ്‌നാന്‍ സാമി ഇന്ത്യ വിടണമെന്ന് നവനിര്‍മാണ്‍ സേന

Published

|

Last Updated

മുംബൈ: ബോളിവുഡിലെ പാക് ഗായകന്‍ അദ്‌നാന്‍ സാമി ഇന്ത്യ വിട്ടു പോവണമെന്ന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടു.
രാജ് താക്കറെ നെതൃത്വം നല്‍കുന്ന സിനിമാ പ്രവര്‍ത്തക യൂണിറ്റാണ് ഈ ആവശ്യം ഉന്നയിച്ചത്. തങ്ങളുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് സേന ഇക്കാര്യം സമിയോട് ആവശ്യപ്പെട്ടത്. വിസയില്ലാതെയാണ് സമി ഇന്ത്യയില്‍ തങ്ങുന്നത് എന്നാണ് സേന ആരോപിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബര്‍ ആറുവരെയുള്ള വിസയാണ് തന്റെ പക്കലുള്ളതെന്ന് സമി അടുത്തിടെ പറഞ്ഞിരുന്നു.

Latest