Connect with us

Kozhikode

എസ് വൈ എസ് പഠനതീരം

Published

|

Last Updated

മുക്കം: എസ് വൈ എസ് കാരശ്ശേരി സര്‍ക്കിള്‍ പഠന തീരം പ്രവര്‍ത്തക ക്യാമ്പ് കാരശ്ശേരി സുന്നി സെന്ററില്‍ നടന്നു. എസ് ജെ എം പ്രസിഡന്റ് ടി ടി അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കീലത്ത് മുഹമ്മദ് മാസ്റ്റര്‍ അഹ്‌ലുസ്സുന്നയും എസ് വൈ എസ് ജില്ലാ സെക്രട്ടറി നാസര്‍ ചെറുവാടി കര്‍മപദ്ധതിയും കെ അബ്ദുല്ല സഅദി തസ്‌കിയയും എസ് വൈ എസ് സംസ്ഥാന സമിതിയംഗം എന്‍ അലി അബ്ദുല്ല ദഅ്‌വത്തും അവതരിപ്പിച്ചു.
കാരശ്ശേരി സര്‍ക്കിള്‍ കമ്മിറ്റി പ്രസിഡന്റ് എം പി ഉസ്മാന്‍ മദനി അധ്യക്ഷത വഹിച്ചു. സോണ്‍ സെക്രട്ടറി സി കെ ശമീര്‍ മാസ്റ്റര്‍, സി അബ്ദുല്‍ ഹമീദ് സഖാഫി, യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി ടി അഹമ്മദ് കുട്ടി മാസ്റ്റര്‍, ജി മുജീബ് റഹ്മാന്‍ പ്രസംഗിച്ചു.