Connect with us

Kozhikode

പാറാട് ബോംബ് സ്‌ഫോടനം: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

Published

|

Last Updated

കൊടുവള്ളി: കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നികള്‍ക്കെതിരെ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി അഹ്‌സനി ആവശ്യപ്പെട്ടു.
എസ് വൈ എസ്, എസ് എസ് എഫ് സംയുക്ത വേദി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം നടന്നില്ലായിരുന്നുവെങ്കില്‍ ഇതിലും വലിയ ദുരന്തത്തിന് കേരളം സാക്ഷിയാകേണ്ടി വരുമായിരുന്നു. പുറമെ സ്‌ഫോടനത്തിന്റെ ഉത്തരാവിദത്തം സുന്നികളുടെ തലയില്‍ക്കെട്ടിവെച്ച് സുന്നി പ്രസ്ഥാനത്തെ ഒന്നടങ്കം സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ചേളാരി വിഭാഗം ശ്രമിക്കുകയും ചെയ്യുമായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള സമുദായ, രാഷ്ട്രീയ കക്ഷികളുടെ ശ്രമം തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ക്കറ്റ് പള്ളി സമീപത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കൊടുവള്ളി ഓപണ്‍ സ്റ്റേജ് പരിസരത്ത് സമാപിച്ചു. നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, അബൂബക്കര്‍ ബാഖവി, മഅ്ബദ് സഅദി, മുനീര്‍ കരുവംപൊയില്‍ നേതൃത്വം നല്‍കി.