Connect with us

Kozhikode

പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന

Published

|

Last Updated

താമരശ്ശേരി: പുതുപ്പാടി സ്വദേശനിയായ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. പുതുപ്പാടി പഞ്ചായത്ത് ബസാറിലെ ഹോട്ടലില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച ഹോട്ടല്‍ നടത്തിപ്പുകാരനും ജീവനക്കാരനും അധികൃതരുടെ സഹായത്തോടെ വിദേശത്തേക്കു കടന്നതായാണ് വിവരം.
കഴിഞ്ഞ മാസം 13 ന് പുലര്‍ച്ചെയാണ് യുവതിയെ കാറില്‍ കയറ്റി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചത്. യുവതിയെ നേരത്തെ അറിയാവുന്ന പ്രതികള്‍ മാനസിക വൈകല്യം മുതലെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്.
പിന്നീട് മലപ്പുറത്തെത്തിയ യുവതിയെ കെട്ടിടത്തിന്റെ ടെറസിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ കെട്ടിട ഉടമയെ താമരശ്ശേരി പോലീസും കേസിലുള്‍പ്പെട്ട് മറ്റ് അഞ്ച് പേരെ മലപ്പുറം പോലീസും പിടികൂടിയിരുന്നു. പുതുപ്പാടിയില്‍ യുവതിയെ പീഡിപ്പിച്ച ഒരാള്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചതോടെ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നാണ് സൂചന. ചില രാ്ര്രഷ്ടീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്നതാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.