Connect with us

Malappuram

മലപ്പുറം സോണ്‍ പഠനതീരത്തിന് തുടക്കം

Published

|

Last Updated

മലപ്പുറം: സംഘടനാ സ്‌കൂളിന്റെ ഭാഗമായി എസ് വൈ എസ് സര്‍ക്കിള്‍ തലങ്ങളില്‍ നടക്കുന്ന പഠനതീരങ്ങള്‍ക്ക് മലപ്പുറം സോണില്‍ തുടക്കമായി. പൂക്കോട്ടൂര്‍ സര്‍ക്കിള്‍ പഠനതീരം അത്താണിക്കലില്‍ എസ് വൈ എസ് മലപ്പുറം സോണ്‍ വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, മുഹമ്മദലി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് സഖാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് വെസ്റ്റ് കോഡൂരില്‍ നടക്കുന്ന കോഡൂര്‍ സര്‍ക്കിള്‍ പഠനതീരം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്യും. കൂട്ടിലങ്ങാടി സര്‍ക്കിള്‍ പഠനതീരം നാളെ കൂട്ടിലങ്ങാടി മദ്‌റസയില്‍ നടക്കും. മക്കരപ്പറമ്പ്, പൊന്മള, മലപ്പുറം എന്നീ സര്‍ക്കിളുകളുടെ പഠനതീരങ്ങള്‍ യഥാക്രമം ഈ മാസം 18, 19, 20 തീയതികളിലാണ് നടക്കുന്നത്.

Latest