Connect with us

Malappuram

എസ് എസ് എഫ് ജില്ലാ ക്യാമ്പസ് കോണ്‍ഫറന്‍സ്; 'നേരറിവിന്റെ വിപ്ലവ സഞ്ചാരം' പ്രഖ്യാപിച്ചു

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ജില്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നേരറിവിന്റെ വിപ്ലവ സഞ്ചാരത്തിന്റെ പ്രഖ്യാപനം മലപ്പുറത്ത് നടന്നു. അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ നവംബര്‍ രണ്ടിന് പെരിന്തല്‍മണ്ണയിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
ജില്ലയിലെ മുഴുവന്‍ ആര്‍ട്‌സ്, സയന്‍സ് ക്യാമ്പസുകളിലും കോണ്‍ഫറന്‍സിന്റെ സന്ദേശവുമായി നേരറിവിന്റെ വിപ്ലവ സഞ്ചാരം എത്തും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെയാണ് വിപ്ലവ സഞ്ചാരം നടക്കുക. മലയാളം യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റികളില്‍ നിന്നാരംഭിക്കുന്ന വിപ്ലവസഞ്ചാരം അലിഗഢ് ഓഫ് കാമ്പസിലാണ് സമാപിക്കുക. വിപ്ലവ സഞ്ചാരത്തോടനുബന്ധിച്ച് ക്യാമ്പസ് തലത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. വിപ്ലവ സഞ്ചാരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ജില്ലയില്‍ വിപുലമായ കോഡിനേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.
സി കെ എം ഫാറൂഖ് ചെയര്‍മാനും, എം കെ മുഹമ്മദ് സ്വഫ്‌വാന്‍ കണ്‍വീനറും, ടി അബ്ദുന്നാസര്‍, പി കെ അബ്ദുസ്വമദ്, കെ പി ശമീര്‍, യൂസുഫ് മുസ്‌ലിയാര്‍, സിറാജുദ്ദീന്‍, ഫിറോസ്ഖാന്‍ വണ്ടൂര്‍ എന്നിവര്‍ അംഗങ്ങളാണ്.
മലപ്പുറത്ത് നടന്ന കോണ്‍ഫ്രന്‍സ് വിളംബര കണ്‍വെന്‍ഷനില്‍ സംസ്ഥാന ക്യാമ്പസ് സെക്രട്ടറി എ എ റഹീം പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
കെ സൈനുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി സംബന്ധിച്ചു. സി കെ എം ഫാറൂഖ് സ്വാഗതവും, ടി അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest