Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ 25 ലക്ഷം രൂപയുടെ ഹാന്‍സ് പാക്കറ്റുകള്‍ പിടികൂടി

Published

|

Last Updated

പെരിന്തല്‍മണ്ണ: മൈസൂരില്‍ നിന്നും കാറില്‍ കൊണ്ടുവരികയായിരുന്ന ലഹരി വസ്തുവായ ഹാന്‍സിന്റെ 2,40,000 പാ ക്കറ്റുകള്‍ പോലീസ് പിടികൂടി. വിപണിയില്‍ ഇതിന് 25 ലക്ഷം രൂപ വില വരും. കാര്‍ ഓടിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശി പാറക്കല്‍കുടിയില്‍ മനാഫിനെ (30) അറസ്റ്റ് ചെയ്തു. K-L 7 എ ഇ 487 മാറ്റിസ് കാറും കസ്റ്റഡിയിലെടുത്തു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വെളുപ്പിന് നടത്തിയ വാഹന പരിശോധനയില്‍ ഊട്ടി റോഡില്‍ നിന്നാണ് സംശയകരമായ നിലയില്‍ കാണപ്പെട്ട കാര്‍ പിടികൂടിയത്. കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലുമായി പന്ത്രണ്ട് പഌസ്റ്റിക്ക് ചാക്കുകളില്‍ മുപ്പത് പാ്ക്കറ്റുകള്‍ വീതമടങ്ങിയ എണ്ണായിരം കെട്ടുകളാണ് ഉണ്ടായിരുന്നത്. താര്‍പായ കൊണ്ട് മൂടിയ നിലയിലായിരുന്നു ഇവ ഒളിപ്പിച്ചത്. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണത്തിനായി കൊണ്ടുവന്നതാണെന്ന് പിടിയിലായ മനാഫ് പൊലീസിനോട് പറഞ്ഞു. ആഴ്ചയില്‍ മൂന്നുതവണ ഇത്തരത്തില്‍ ഇവ കൊണ്ടുവരാറുണ്ട്. ഇതുവരെ പോലീസ് പിടിയിലായിട്ടില്ല. മൈസൂരില്‍ നിന്നും തമിഴ്‌നാട് വഴി കേരളത്തിലേക്ക് കൊണ്ടുവന്ന ഈ ഉല്‍പ്പന്നങ്ങള്‍ വഴിയിലുള്ള ഒരു ചെക്ക്‌പോസ്റ്റിലും കാര്‍ പരിശോധനക്ക് വിധേയമായിട്ടില്ല. തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ വഴിക്കടവിനടുത്ത കേരളത്തിന്റെ വാഹന ഗതാഗത വകുപ്പ്, എക്‌സൈസ് വകുപ്പ്, പോലീസ് എന്നീ ചെക്കുപോസ്റ്റുകളിലൂടെയാണ് ഈ കാര്‍ കടന്നുവന്നത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജലീല്‍ തോട്ടത്തില്‍, എസ് ഐ ഗിരീഷ്‌കുമാര്‍, അഡീഷണല്‍ എ്‌സ് ഐ ശ്രീധരന്‍, സി പി ഒമാരായ പ്രശാന്ത്, സജി എന്നിവരാണ് ലഹരിവസ്തു വേട്ട നടത്തിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ മനാഫിനെ റിമാന്‍ഡ് ചെയ്തു.

 

Latest