Connect with us

Malappuram

വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് റെക്കോര്‍ഡ് വേഗത്തില്‍: മന്ത്രി കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ റെക്കോര്‍ഡ് വേഗത്തിലാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നതെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. നഗരത്തിലെ റോഡ് നവീകരിച്ചതിന്റെയും തിരൂര്‍ സിറ്റി ജംഗ്ഷന്‍ – താഴെപ്പാലം റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വികസന കാര്യത്തില്‍ തിരൂരിലെ ജനങ്ങളുടെ സഹകരണം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. സി മമ്മൂട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായി.
ഒമ്പത് കോടി ചെലവിലാണ് നഗരത്തിലെ റോഡുകള്‍ നവീകരിച്ചത്. തിരൂര്‍ – തലക്കടത്തൂര്‍, തിരൂര്‍-ബി പി അങ്ങാടി, ബി പി അങ്ങാടി ബൈപാസ്, ബി പി അങ്ങാടി – കൊടക്കല്‍, തിരൂര്‍ – ഏഴൂര്‍, തിരൂര്‍ റിംഗ് റോഡ്, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, തിരൂര്‍ താഴെപ്പാലം ബൈപ്പാസ് എന്നീ റോഡുകള്‍ ബി എം ബി സി ചെയ്ത് നവീകരിച്ചു. മൊത്തം 13 കിലോമീറ്റര്‍ നീളത്തില്‍ വീതികൂട്ടി ബി എം ബി സി ചെയ്യുകയും അത്യാവശ്യമായ സ്ഥലങ്ങളില്‍ ഡ്രെയ്‌നേജ് സംവിധാനം മെച്ചപ്പെടുത്തി പണി പൂര്‍ത്തീകരിച്ചു. റോഡ് സുരക്ഷക്ക് മുന്‍ഗണന നല്‍കി റിഫഌക്ടറുകളും അപായസൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് കോടി ചെലവിലാണ് തിരൂര്‍ ടൗണ്‍ സിറ്റി ജംഗ്ഷന്‍ – താഴെപ്പാലം റോഡ് വീതികൂട്ടി നവീകരിക്കുന്നത്. ഭാവിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ജലവിതരണ പൈപ്പുകള്‍ക്കും, വൈദ്യുതി, ടെലഫോണ്‍, കേബിളുകള്‍ സ്ഥാപിക്കുന്നതിന് ഇരുവശവും ഡക്റ്റും വിഭാവനം ചെയ്തിട്ടുണ്ട്. റോഡ് സുരക്ഷക്ക് മുന്‍ഗണന നല്‍കി റോഡുകളില്‍ റിഫഌക്ടറുകളും അപായാ സൂചനാബോര്‍ഡുകളും സ്ഥാപിക്കും. തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ സഫിയ, വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ അബ്ദുല്‍സലാം, സി മുഹമ്മദലി, എ ശിവദാസന്‍, എം പി മുഹമ്മദ് കോയ, ഗോപന്‍ മുക്കളുത്ത്, സി എം മുഹമ്മദ് ബശീര്‍ എന്നിവര്‍ സംസാരിച്ചു.

 

Latest