Connect with us

Kozhikode

33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം കേരളം, കര്‍ണ്ണാടക തമിഴ്‌നാട്, ലക്ഷ്യദ്വീപ്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 33 പുതിയ മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി.
നൂറുല്‍ ഇസ്‌ലാം മദ്‌റസ കെടാമംഗലം-എറണാകുളം, മദ്‌റസത്തുന്നൂര്‍ മിനുക്കമ്പാറ-പാലക്കാട്, അല്‍ ഹനീഫിയ്യ മദ്‌റസ സുന്നിസെന്റര്‍, ചാലില്‍കുണ്ട് ഊരകം-മലപ്പുറം, ഇഖ്‌റഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നെടിയിരുപ്പ്, കോളനിറോഡ്-മലപ്പുറം, അല്‍ മദ്‌റസത്തുല്‍ ഇര്‍ഷാദിയ്യത്തി സുന്നിയ്യ കൊളത്തൂര്‍-മലപ്പുറം, ഇശാഅത്തുസുന്നഃ സുന്നി മദ്‌റസ ഉച്ചാരക്കടവ്-മലപ്പുറ, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ പുത്തന്‍ തുരുത്ത്-ആലപ്പുഴ, മര്‍കസുല്‍ ഹിദായ സെക്കന്‍ഡറി മദ്‌റസ പുല്‍പ്പള്ളി-വയനാട്, ഇഹ്‌യാഉസുന്ന മദ്‌റസ തിരുവിഴാംകുന്ന് ചെറിയപാറ-പാലക്കാട്, സിറാജുല്‍ ഇസ്‌ലാം മദ്‌റസ കുളമ്പുമുക്ക്-തൃശൂര്‍, മദ്‌റസത്തുല്‍ ബദ്‌രിയ്യ കൂരിപ്പാടം മീനടത്തൂര്‍-മലപ്പുറം, മദ്‌റസത്തുര്‍റഹ്മാനിയ്യ മീനടത്തൂര്‍- മലപ്പുറം, ഇബ്‌റാഹീമിയ്യ സുന്നത്ത് ജമാഅത്ത് മദ്‌റസ ചിന്നമൂലത്തറ-പാലക്കാട്, റഹ്മാനിയ്യ മദ്‌റസ പഞ്ചാല-മംഗലാപുരം, ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ തഴുത്തല-കൊല്ലം, നുസ്‌റത്തുല്‍ അനാം മദ്‌റസ പള്ളിത്താഴം മാങ്കാവ്-കോഴിക്കോട്, തഖ്‌വ സുന്നി മദ്‌റസ എടായ്ക്കല്‍ ഒലിയത്ത് മലപ്പുറം, അല്‍ മദ്‌റസത്തുസ്സുന്നിയ്യ ചേലക്കര ടൗണ്‍-തൃശൂര്‍, അല്‍ ഹിദായ സുന്നി മദ്‌റസ ചെറുപറമ്പ് ചിലവില്‍-മലപ്പുറം, ഹ്യൂമണ്‍ വെല്‍ഫെയര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എം പുതൂര്‍-പാലക്കാട്, ഹിദായത്തുസ്വിബ്‌യാന്‍ അറബി മദ്‌റസ തൃച്ചി-തമിഴ്‌നാട്, അല്‍ഹിലാല്‍ മദ്‌റസ ന്യൂ അഴകുടി ദിണ്ടികല്‍-തമിഴ്‌നാട്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കെ എം കെ നഗര്‍-കുന്നൂര്‍ ഊട്ടി-തമിഴ്‌നാട്, നൂറുല്‍ ഹുദ മദ്‌റസ ആറിയോളി നഗര്‍- തിരുപ്പൂര്‍ തമിഴ്‌നാട്, ഹാജറ സുന്നത്ത് ജമാഅത്ത് മദ്‌റസ അടസോളൈ-നീലഗിരി, മുഹമ്മദിയാര്‍ മദ്‌റസ കുന്ദാ ബ്രിഡ്ജ്-നീലഗിരി, അബ്ദുല്ലാഹിബ്‌നു അബ്ബാസ് മദ്‌റസ ത്വാഇഫ് – സൗദി അറേബ്യ, സിറാജുല്‍ ഹുദാ മദ്‌റസ കൂടംബയല്‍-കാസര്‍കോട്, നൂറുല്‍ ഹുദാ മദ്‌റസ മാണിമൂല-കാസര്‍ഗോഡ്, ഷറഫുല്‍ ഇസ്‌ലാം മദ്‌റസ വേലം കോണം-കൊല്ലം, മര്‍കസ് മദ്‌റസ കവരത്തി-ലക്ഷദ്വീപ്, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മുതുല്ലിയാല്‍-തൃശൂര്‍, ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ സെക്കന്‍ഡറി സുന്നി മദ്‌റസ ഇരിങ്ങാവൂര്‍-മലപ്പുറം എന്നിവയാണ് പുതുതായി അംഗീകാരം ലഭിച്ച മദ്‌റസകള്‍.
യോഗത്തില്‍ പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ബലിപെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ 17നു കൂടി അവധി നല്‍കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.