Connect with us

Gulf

ഈദ് നൈറ്റ്

Published

|

Last Updated

ദുബൈ: ഐ സി എഫ് സെന്‍ട്രല്‍ നോളജ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിന(ചൊവ്വ)ത്തില്‍ വൈകുന്നേരം ഏഴിന് അബൂഹൈല്‍ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ ഈദ് നൈറ്റ് സംഘടിപ്പിക്കും.
നബി കീര്‍ത്തനം, ഗാനാലാപനം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാഹിത്യ മത്സരങ്ങള്‍, ദഫ് പ്രദര്‍ശനം എന്നിവ നടക്കും. സുന്നി നേതാക്കളായ എ കെ കട്ടിപ്പാറ, മുസ്തഫ ദാരിമി, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹകീം ഹസനി സംബന്ധിക്കും. വിവരങ്ങള്‍ക്ക് : 055-8386933
ദുബൈഅ: യു എ ഇയിലെ ചിത്താരി മഹല്ല് നിവാസികള്‍ ഈദ് സംഗമം നടത്തും. ബലി പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം അഞ്ച് മുതല്‍ ഷാര്‍ജ സൗദി മസ്ജിദിനടുത്തുള്ള പാര്‍ക്കിലാണ് പരിപാടി. തലമുറ സംഗമം, കുടുംബ സംഗമം, വിഷന്‍ ഫോര്‍ യൂത്ത്, സ്മാര്‍ട്ട് ചില്‍ഡ്രന്‍സ് തുടങ്ങിയ സെഷനുകള്‍ നടക്കും. വിവരങ്ങള്‍ക്ക് , 050-2656397, 056-1095689.

Latest