Connect with us

Gulf

ഖത്തര്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി

Published

|

Last Updated

ദോഹ: ത്യാഗവും സഹനവും പങ്കു വെക്കുന്ന ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി.എട്ടു ദിവസത്തെ ഔദദ്യോഗിക അവധി ലഭിച്ചതോടെ പലരും പലരും ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് തിരിച്ചു തുടങ്ങി.സ്വദേശികളും തനിമയോടെ ബലിയും ആഘോഷവും കൊണ്ടാടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.പുറത്ത് കഴിയുന്ന കുടുംബാംഗങ്ങളില്‍ ഭൂരിഭാഗം പേരും ഖത്തറില്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്. വിഭവസമൃദ്ധമായ സദ്യയും കൂട്ടുകാ ര്‍ക്ക് വിരുന്നുമൊരുക്കി രാജ്യത്തെ പ്രവാസികളും ഇത്തവണത്തെ ബലിപെരുന്നാള്‍ കെങ്കേമമാക്കാനുള്ള ധൃതിയിലാണ്.ഖത്തറില്‍ താമസിക്കുന്ന വിദേശികുടുംബങ്ങള്‍ പരസ്പരം സ്‌നേഹസന്ദര്‍ശനവും ഒരുമിച്ചു പെരുന്നാള്‍ വിരുന്നുമൊരുക്കും.ഐ.സി എഫ് ഉള്‍പ്പെടെയുള്ള വിവിധ മതസാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ഈദ് സംഗമങ്ങള്‍ നടക്കുന്നുണ്ട്.സന്തോഷവും പരസ്പര സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഈ ഘട്ടത്തില്‍ പ്രവാസത്തെ മറന്ന് ത്യാഗസ്മരണ പുതുക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്ന തിരക്കിലാണ് മുഴുവന്‍ പ്രവാസികളും.