Connect with us

Malappuram

കല്ലാമൂലയില്‍ സര്‍വേക്കെത്തിയവര്‍ മാവോയിസ്‌ററുകളെല്ലന്ന് സ്‌പെഷല്‍ ബ്രാഞ്ച്

Published

|

Last Updated

കാളികാവ്: കല്ലാമൂല മരുതങ്കാടില്‍ മാവോയിയിസ്‌ററുകളെന്ന് സംശയിച്ച അജ്ഞാത സംഘം വന ഗവേഷകരെന്ന്് സ്‌പെഷല്‍ ബ്രാഞ്ച്. തമിഴ് നാട്ടിലെ കോയമ്പത്തൂരിലെ ഇന്ത്യന്‍ ഇന്‍സ്‌ററിട്യൂട്ട് ഫോറസ്‌ററ് ജനിററിക്് ആന്റ്് ട്രീ ബീഡിങ്ങ് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് കല്ലാമൂലയില്‍ ഏഴു വീടുകളില്‍ സര്‍വ്വേ നടത്തിയതെന്ന്് സ്‌പെഷല്‍ ബ്രാഞ്ച് എസ്. ഐ മോഹന്‍ദാസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് കീഴിലെ ഗവേഷകരാണ് സംഘാങ്ങള്‍. വനത്തെ കുറിച്ചും വന മേഖലയിലെ പരിസരങ്ങളെ കുറിച്ചും പഠിക്കാനാണ്് സംഘം വന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജേഷ്, രണ്ട്് സ്റ്റാഫ്, ഒരു ഡ്രൈവര്‍ എന്നിങ്ങനെ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നത്. നിലമ്പൂര്‍ വെളിയന്‍തോടുള്ള കേരള ഫോറസ്‌ററ് റിസര്‍ച്ച് ഇന്‍സ്‌ററിററ്യൂട്ടില്‍ തങ്ങിയാണ് ഇവര്‍ പഠനം നടത്തിയിരുന്നത്. ഒക്ടോബര്‍ പത്തു വരെ ഇതിനുള്ള അനുമതി അവര്‍ക്കുണ്ടെന്നും അധിതൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് തമിഴ്ചുവയുള്ള മലയാളം സംസാരിക്കുന്ന ആളുകള്‍ മരുതങ്കാടില്‍ എത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഇരുണ്ട കളര്‍ ടാററ ഇന്‍ഡികാ കാറിലാണ് സംഘം എത്തിയത്. കാറില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങി തൊട്ടടുത്ത പൂന്താനത്ത് അബൂബക്കര്‍ എന്നയാളുടെ വീട്ടില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രണ്ടാമത്തെ ആള്‍ അടുത്ത് തന്നെയുള്ള പൂളക്കോടന്‍ വാസു എയാളുടെ വീട്ടിലും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് വ്യാഴാഴ്ച ലഭിച്ച വിവരം. ഇതിന് പുറമെ പാറക്കാടന്‍ സദക്കത്തുല്ല, നെന്‍മിനിപുറത്ത് ഫൈസല്‍, ഭൂമിക്കാരന്‍ ശങ്കരന്‍, തടത്തില്‍ നൗഷാദ്, താളിയംകുണ്ടന്‍ സൈനബ എന്നിവരുടെ വീടുകളിലേക്കാണ് സംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചതായി അറിവായി. വ്യാഴാഴ്ച വൈകുന്നേരം മരുതങ്കാട് എത്തിയ സംഘം വീട്ടിലുള്ള അംഗങ്ങളെ കുറിച്ചും വരുമാനത്തെകുറിച്ചും ജോലിയെകുറിച്ചും വൈദ്യുതി ബില്ലിനെ കുറിച്ചും വാഹനങ്ങള്‍ സംബ്ന്ധിച്ച വിവരങ്ങളും ഗ്യാസ് കണക്ഷനെ കുറിച്ചുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. നെല്ലിക്കര, ചിങ്കക്കല്ല് വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മരുതങ്കാട്. വനത്തില്‍ നിന്നും തേന്‍ശേഖരിക്കലുണ്ടോ തുടങ്ങിയ വനമേഖലയോട് ബന്ധപ്പെട്ട ചില ചോദ്യങ്ങളും അജ്ഞാതരായ ആളുകള്‍ ചോദിച്ച് രേഖപ്പെടുത്തിരുന്നു. സ്ത്രീകള്‍ മാത്രമുള്ള സമയത്താണ് ഇവര്‍ എത്തിയത്. ഫോറസ്‌ററ് റിസര്‍ച്ച് സര്‍വേ ഓഫീസര്‍മാരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയത്.
ഇംഗ്ലീഷില്‍ പ്രിന്റ് ചെയ്ത ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ചോദിച്ച് രേഖപ്പെടുത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സര്‍വ്വേ സംഘത്തിന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയ വീട്ടുകാര്‍ അടുത്തുള്ള ആളുകളുമായി ബന്ധപ്പെടുകയും കാളികാവ് പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു. വെള്ളിയാഴ്ച സംഘത്തിന്റെ ദൗത്യത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി സ്റ്റേററ് സ്പഷല്‍ ബ്രാഞ്ച്് സിര്‍ക്കിള്‍ ഇന്‍സ്‌പെക്ടെര്‍ അസൈനാര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

Latest