Connect with us

Malappuram

ജില്ലയില്‍ ക്ഷേത്ര കവര്‍ച്ചകള്‍ പെരുകുന്നു

Published

|

Last Updated

മഞ്ചേരി: ജില്ലയില്‍ ക്ഷേത്ര കവര്‍ച്ചകള്‍ വ്യാപകമാകുന്നു. അരീക്കോട്, തിരുവാലി പ്രദേശങ്ങളില്‍ ക്ഷേത്രകവര്‍ച്ച, ഭണ്ഡാരം കുത്തിതുറന്നുള്ള മോഷണവും പെരുകി. കഴിഞ്ഞ ദിവസം തിരുവാലി തോടംയകുന്നത്ത് എടനാട്ട് ഗുരുക്കന്മാരുടെ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. 50,000 രൂപയുടെ മുതലുകള്‍ കൊള്ളയടിക്കുകയും ദേവന് ചാര്‍ത്തിയ പട്ടും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. ക്ഷേത്രത്തിലെ വിഗ്രഹം, വാള്‍, നിലവിളക്കുകള്‍, ഓട്ടുവിളക്കുകള്‍, 40 കുടമണികള്‍, 12 ആള്‍രൂപങ്ങള്‍, തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ കവര്‍ച്ച നടത്തി. കാണിക്കവഞ്ചിയില്‍ നിന്ന് പണവും മോഷണം പോയിട്ടുണ്ട്. ദേവനുചാര്‍ത്തിയ സ്വര്‍ണപൊട്ട്, പട്ട് എന്നിവ കത്തിനശിച്ച നിലയില്‍ കാണപ്പെട്ടു. തിരുവോണത്തലേന്ന് അരീക്കോട് പുത്തലം സാളിഗ്രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണതാലികളും കവര്‍ന്നത്.
15 സ്വര്‍ണതാലികള്‍, മോതിരം എന്നിവ ഓഫീസിലെ അലമാരയില്‍ നിന്നാണ് കാണാതായത്. എസ് ഐ പിഅനില്‍കുമാര്‍, എസ് ഐ പി അനില്‍കുമാര്‍, എ എസ് ഐ അബ്ദുല്‍മജീദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും തുമ്പുണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജില്ലയില്‍ മുമ്പ് നടന്ന ക്ഷേത്ര കവര്‍ച്ചകളുമായി ശേഖരിച്ച തെളിവുകളും പരിശോധിച്ചുവരികയാണ്.