Connect with us

Palakkad

അരക്കുതാഴെ തളര്‍ന്നവര്‍ക്ക് ജില്ലാതല തൊഴിലധിഷ്ഠിത പുനരധിവാസ ശില്‍പ്പശാല ഇന്നും നാളെയും

Published

|

Last Updated

കൂറ്റനാട്: നട്ടെല്ലിനു ക്ഷതം പറ്റി അരക്കുതാഴെ തളര്‍ന്നവര്‍ക്ക് വേണ്ടിയുള്ള രണ്ട് ദിവസത്തെ ജില്ലാതല തൊഴിലധിഷ്ഠിത പുനരധിവാസ ശില്‍പ്പശാല ഇന്നും നാളെയും കൂറ്റനാട്ടില്‍ നടക്കും. ജില്ല കുടുംബശ്രീ മിഷനും പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളുടെ സംസ്ഥാന സമിതിയായ ഐ എ പി സി കേരളയും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചാലിശ്ശേരിയിലെ ഷെല്‍ട്ടറില്‍ വെച്ചാണ് രണ്ട് ദിവസത്തെ ക്യാമ്പ് നടക്കുന്നത്. ജില്ലയിലെ വിവിധ പാലിയേറ്റീവ് ക്ലിനിക്കുകളില്‍ നിന്നായി 40 ഓളം രോഗികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. തൊഴില്‍ കേന്ദ്രീകൃതമായ പുനരധിവാസ സാധ്യതകള്‍ രൂപപ്പെടുത്തി ജീവിതത്തിന്റെ പൊതുധാരയോടൊപ്പം ചാലിക്കാനുള്ള ആത്മവിശ്വാസം നല്‍കുക എന്നതാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. വിദഗ്ദ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന മെഡിക്കല്‍ ക്യാമ്പുകൂടി ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ല പുനരദിവാസ കമ്മിറ്റി കണ്‍വീനര്‍ എം ത്വാഹിര്‍ മാസ്റ്റര്‍ അറിയിച്ചു.

Latest