Connect with us

Palakkad

ഉടമസ്ഥരില്ലാത്ത കടകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയതായി പരാതി

Published

|

Last Updated

വടക്കഞ്ചേരി: ഉടമസ്ഥരില്ലാത്ത കടകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. മുടപ്പല്ലൂരിലെ വിവിധ കടകളില്‍ നിന്നാണ് പണം തട്ടിയിരിക്കുന്നത്. ഉടമസ്ഥരില്ലാത്ത കടകള്‍ നോക്കി സ്ത്രീകളായ ജോലിക്കാരുടെ അടുത്ത് കടയുടമയുടെ സൃഹൃത്താണ് താനെന്നും പണം ആവശ്യപ്പെട്ട് ഉടമയെ വിളിച്ചെന്നും കടയില്‍ നിന്ന് വാങ്ങിക്കാന്‍ പറഞ്ഞതാണെന്നും പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയിരിക്കുന്നത്.
1000 രൂപ മുതല്‍ 5000 രൂപ വരെ പല കടകളില്‍ നിന്നും തട്ടിയതായി വ്യാപാരികള്‍ പറയുന്നു. ഉടമയുടെ സൃഹൃത്തെന്ന വിശ്വാസത്തില്‍ പണം കടയിലില്ലാത്തവര്‍ മറ്റുകടകളില്‍ നിന്ന് വാങ്ങിച്ചും കൊടുത്തിട്ടുണ്ട്. ഉടമസ്ഥന്‍ കടയില്‍ തിരിച്ച് വരുമ്പോഴാണ് വലിയ തട്ടിപ്പ് നടന്നതായി മനസ്സിലാകുന്നത്. തട്ടിപ്പിനിരയായ പലരും അഭിമാനം ഭയന്ന് പരാതിയും നല്‍കിയിട്ടില്ല.
തട്ടിപ്പിനിരയാകുന്നതധികവും ചെറുകിട വ്യാപാരികളാണ്. വ്യപാരികളുടെ പരാതിയില്‍ വടക്കഞ്ചേരി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Latest