Connect with us

Palakkad

ആഡംബര കാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്്പിരിറ്റ് പിടികൂടി

Published

|

Last Updated

ചിറ്റൂര്‍: മീനാക്ഷിപുരത്ത് ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്്പിരിറ്റ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി. ടി എന്‍ രജിസ്‌ട്രേഷനിലുള്ള എസ്റ്റീം കാറില്‍ നിന്നാണ് പിടികൂടിയത്. കാറോടിച്ചിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പുതുശേരി തങ്കവേലു (42)വാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഒമ്പതിന് നെല്ലിമേട്ടില്‍ വച്ചാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. മുപ്പതുലിറ്റര്‍ വീതുമുള്ള ആറ് കന്നാസുകള്‍ കാറിന്റെ പിന്‍സീറ്റില്‍ നിരത്തി െവച്ച നിലയിലായിരുന്നു.
പഴനിയില്‍ നിന്ന് കൊല്ലങ്കോട്ട് കാര്‍ എത്തിക്കാനാണത്രേ തങ്കവേലുവിനു നിര്‍ദേശം നല്‍കിയിരുന്നത്. അവിടെ നിന്ന് വേറെയാള്‍ എത്തി തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ടി എന്‍ 41 ജെ 5341-ാം നമ്പര്‍ എസ്റ്റീം കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കരുതുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സലീംകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍മാരായ ഷൗക്കത്തലി, ജയപ്രകാശ്, ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം സജീവ്കുമാര്‍, സഹജീവനക്കാരായ ഗോപകുമാര്‍, മധുസൂദനന്‍, ഗിരീഷ് എന്നിവരാണ് സ്പിരിറ്റ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. തങ്കവേലു മുമ്പും സ്പിരിറ്റ് കടത്തിയ കേസില്‍ പ്രതിയാണ്. പ്രതിയേയും സ്പിരിറ്റും കോടതിയില്‍ ഹാജരാക്കുമെന്ന് ചിറ്റൂര്‍ റേഞ്ച് ഓഫീസ് അധികൃതര്‍ പറഞ്ഞു.