Connect with us

Wayanad

നരേന്ദ്രമോഡി വന്നാല്‍ മതേതര ഭാരതം തകരും: എം ഐ ഷാനവാസ്

Published

|

Last Updated

മേപ്പാടി: ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച മിക്ക രാജ്യങ്ങളും ഭരണ വ്യവസ്ഥകള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയില്‍ മാത്രം ഭരണ സ്ഥിരത തുടരുന്നത് ജനാധിപത്യവും മതേതരത്വവും കാത്തു പരിപാലിക്കുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞതു കൊണ്ട് മാത്രമാണെന്ന് എം ഐ ഷാനവാസ് എം പി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ വന്‍നരഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡി അധികാരത്തിലെത്തിയാല്‍ മതേതരത്വം തകര്‍ന്നടിയും. കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ മഹാത്മാ മന്ദിരത്തിരത്തിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിച്ചു. പുത്തുമല കാശ്മീര്‍ ചില്ലിക്കൂടത്തില്‍ ഷാജിക്ക് അഞ്ച് ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിര്‍മിച്ചു നല്‍കിയത്. ജില്ലാ പ്രസിഡന്റ് ഉമാശങ്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ പ്രതിനിധി സമ്മേളനത്തിലും ജനറല്‍ സെക്രട്ടറി കെ വി മുരളി സംഘടനാ ചര്‍ച്ചയിലും സംസാരിച്ചു. കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, കെ ജയന്ത്‌സ പി വി ബാലചന്ദ്രന്‍, അഡ്വ ടി ജെ ഐസക്, അഡ്വ .ജോഷി സിറിയക്, പി കെ അനില്‍കുമാര്‍, എന്‍ ജി ഒ എ നേതാക്കളായ എന്‍ കെ ബെന്നി, എന്‍ പി ജയകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍, കെ പ്രകാശന്‍, കെ അബ്രഹാം, സി എ ഗോപി, ബിനു കോറോത്ത്, സജിജോണ്‍, രമേശന്‍ മാണിക്യന്‍, ടി എ വേലായുധന്‍, എന്‍ ജെ ഷിബു, ഒ എം ജയേന്ദ്രകുമാര്‍, ജോര്‍ജ് സെബാസ്റ്റിയന്‍, കെ കെ രമാദേവി എന്നിവര്‍ പ്രസംഗിച്ചു.

Latest