Connect with us

Wayanad

നീലഗിരിയില്‍ ദുരിയന്‍ പഴത്തിന് വന്‍ ഡിമാന്റ്

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരിയില്‍ ദുരിയന്‍ പഴത്തിന് വന്‍ ഡിമാന്റ്. കുന്നൂര്‍ ബര്‍ളിയാറിലെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൃഷിഫാമില്‍ മാത്രമാണ് പ്രസ്തുത പഴം ഉത്പാദിപ്പിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ വിളവെടുപ്പ് സമയമാണ്. ഫാമില്‍ 35 പഴവൃക്ഷങ്ങളാണുള്ളത്. ഇതില്‍ 16 മരത്തില്‍ മാത്രമെ ഇത്തവണ പഴങ്ങള്‍ കാഴ്ചിട്ടുള്ളു. ഫാമില്‍ ഒരു കിലോ പഴത്തിന് 400 രൂപയാണ് വില. ഇത് പുറത്ത് വില്‍ക്കുന്നത് കിലോയ്ക്ക് 2000 രൂപക്കാണ്. എല്ലാകടകളിലും ഇത് ലഭിക്കുകയില്ല. സാധാരണയില്‍ ഫാമില്‍ വന്ന് ടെന്‍ഡര്‍ എടുക്കുകയാണ് ചെയ്യുന്നത്. ഇത്തവണ ബാബു എന്ന വ്യക്തി മൂന്ന് മാസത്തിന് 3.15 ലക്ഷത്തിനാണ് തോട്ടം ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. സന്താന സൗഭാഗ്യത്തിനാണ് കൂടുതലും ജനങ്ങള്‍ ഈപഴം ഉപയോഗിക്കുന്നത്. സാധാരണയില്‍ പഴം പാലില്‍ചേര്‍ത്താണ് സേവിക്കാറുള്ളത്. ചെന്നൈ ഉള്‍പ്പെടെയുള്ള വിദൂരസ്ഥലങ്ങളില്‍ നിന്ന് വിളവെടുപ്പിന് മുമ്പ് തന്നെ ജനങ്ങള്‍ പഴത്തിന് വേണ്ടി മുന്‍കൂറായി ബുക്ക് ചെയ്യാറുണ്ട്. ഈ പഴം തമിഴ്‌നാട്ടില്‍ തന്നെ രണ്ട് സ്ഥലങ്ങളില്‍ മാത്രമെ ഉത്പാദിപ്പിക്കുന്നുള്ളു. ഉത്പാദനം കുറഞ്ഞതാണ് ഇതിന്റെ വില പതിന്മടങ്ങ് വര്‍ധിക്കാന്‍ കാരണമായത്. പ്രസ്തുത പഴം ഒരുഔഷധം കൂടിയാണ്. അത്‌കൊണ്ടാണ് ഇതിന്റെ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുന്നതും.